ഭൂകമ്പം തകര്‍ത്ത നേപ്പാളില്‍ ജനിക്കാനിരിക്കുന്നത് 1, 26, 000 കുഞ്ഞുങ്ങള്‍

Webdunia
വ്യാഴം, 7 മെയ് 2015 (16:07 IST)
ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളില്‍ ജീവന്‍ തിരിച്ചു കിട്ടിയവര്‍ നിലനില്പിനായുള്ള പോരാട്ടത്തിലാണ്. വീട് വിട്ടു പോന്ന് താല്‍ക്കാലിക ടെന്റുകളിലും മറ്റും താമസിക്കുന്നവര്‍ വീട്ടിലേക്കുള്ള മടക്കത്തെക്കുറിച്ച് ആലോചിക്കുകയാണ്.
 
അതേസമയം, ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിന്റെ മണ്ണിലേക്ക് നവജാത ശിശുക്കളും പിറന്നു വീഴുകയാണ്. കാഠ്‌മണ്ഡുവിലെ ആശുപത്രിയില്‍ രണ്ട് നവജാതശിശുക്കളെ താന്‍ കണ്ടതായി ബി ബി സിയുടെ നേഹ ശര്‍മ്മ പറയുന്നു.
 
ഐക്യരാഷ്‌ട്രസഭയുടെ കണക്കനുസരിച്ച് ഭൂകമ്പം പ്രത്യക്ഷമായോ പരോക്ഷമായോ ബാധിച്ച 1,26,000 ഗര്‍ഭിണികളായ സ്ത്രീകളാണ് നേപ്പാളില്‍ ഉള്ളത്. രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച നേപ്പാളില്‍ ഇപ്പോള്‍ ദുരിതാശ്വാസപ്രവര്‍ത്തനം നടക്കുകയാണ്.
 
ഭൂകമ്പത്തില്‍ മരിച്ച ഏകദേശം 7000ത്തിലധികം ആളുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 15, 000 ത്തോളം ആളുകള്‍ ഭൂകമ്പത്തില്‍ മരിച്ചേക്കാമെന്നാണ് കണക്ക് കൂട്ടുന്നത്.