ബ്രിട്ടനില്‍ ചുംബന നിരോധനം

Webdunia
ബുധന്‍, 18 ഫെബ്രുവരി 2009 (18:18 IST)
IFM
‘ചുംബനം നിരോധിച്ചിരിക്കുന്നു’, വടക്കെ ഇംഗ്ലണ്ടിലെ റെയില്‍‌വേസ്റ്റേഷനുകളിലാണ് ചുംബനം നിരോധിച്ചതായുള്ള ഇത്തരം ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റയില്‍‌വേസ്റ്റേഷനുകള്‍ക്ക് പുറമെ ചില ടാക്സി സ്റ്റാന്‍ഡുകളിലും പരസ്യ ചുംബനം നിരോധിച്ചിട്ടുണ്ട്. ചുംബനം നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡുകളും ലോഗോകളും മിക്ക സ്റ്റേഷനുകളിലും തയാറായി കഴിഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മുതലാണ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ പതിച്ചുതുടങ്ങിയത്.

ഇംഗ്ലണ്ടിലെ റയില്‍‌വേ സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന വിര്‍ജിന്‍ ട്രെയിന്‍ എന്ന കമ്പനിയാണ് ഇതിനായുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. പുതിയ പദ്ധതിയുടെ ഭാഗമായി 650,000 പൌണ്ട് ചെലവഴിച്ച് ഇത്തരം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചത്.

എന്നാല്‍, പൊതുജനത്തിന് സ്റ്റേഷനില്‍ ചുംബിക്കാനുള്ള അവകാശം പൂര്‍ണമായി എടുത്തു കളഞ്ഞിട്ടില്ലെന്നാണ് വിര്‍ജിന്‍ റയില്‍ കമ്പനി വക്താവ് പറഞ്ഞത്. തിരക്കേറിയ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇത്തരമൊരു മുന്നറിയിപ്പ് കൊണ്ടുവന്നത്. സ്റ്റേഷന്‍ പരിസരത്ത് പണം അടച്ച് പാര്‍ക്ക് ചെയ്യാവുന്ന ടാക്സി സ്റ്റാന്‍ഡില്‍ ആവശ്യക്കാര്‍ക്ക് സ്നേഹ പ്രകടനം നടത്താമെന്നും അറിയിച്ചിട്ടുണ്ട്.