ബ്രസീലിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 60 ആയി. തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ ധാരാളം വീടുകളും നശിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്.
കാണാതായവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ല ഗ്രാന്‍ഡെ ദ്വീപിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളത്.
ഇവിടത്തെ ഒരു റിസോര്‍ട്ടില്‍ ന്യൂയര്‍ ആഘോഷിക്കാനായ വിദേശികളും അപകടത്തില്‍ മരിച്ചതായി കണക്കാക്കുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.