ജര്‍മ്മന്‍ തലസ്ഥാന നഗരിയായ ബെര്‍ലിനില്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ചിരുന്ന ബോംബ് കണ്ടെത്തി. ബെര്‍ലിന്‍ റെയില്‍വേ സ്‌റ്റേഷനടുത്തെ പ്രദേശത്ത് നിന്ന് കണ്ടെടുത്ത ബോംബിന് 100 കിലോഗ്രാം ഭാരമുണ്ട്.
പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചു. ബോംബ് കണ്ടെടുത്തതിനെ തുടര്‍ന്ന ബെര്‍ലിന്‍ റെയില്‍വേ സ്‌റ്റേഷന്‍ വഴിയുള്ള നിരവധി ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുകയും ചിലത് വഴിതിരിച്ചു വിടുകയും ചെയ്തു. ബോംബ് നിര്‍വീര്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. പ്രദേശത്തിനടുത്തുള്ള വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ബോംബ് നിര്‍വീര്യമാക്കുക പ്രയാസമേറിയതാണെന്നാണ് വിലയിരുത്തല്‍.
ജര്‍മ്മനിയില്‍ വിവിധ ഇടങ്ങളിലായി ആയിരത്തോളം ബോംബുകള്‍ ഇപ്പോഴും പൊട്ടാതെ കിടക്കുന്നുണ്ടെന്നാണ് വിവരം. 2010ല്‍ ഇത്തരത്തില്‍ പൊട്ടാതെ കിടന്നിരുന്ന ബോംബ് പൊട്ടിത്തെറിച്ച് മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു.