ഒസാമ ബിന്‍ ലാദന്റെ പേര് വിലക്കപ്പെട്ടവരുടെ ലിസ്‌റ്റില്‍ നിന്ന് യു എന്‍ രക്ഷാകൗണ്‍സില്‍ നീക്കി. കൊല്ലപ്പെട്ട് രണ്ടുവര്‍ഷം കഴിയുമ്പോളാണ് നടപടി. എന്നാല്‍, ഒസാമയുടെ സ്വത്തുക്കള്‍ കൈമാറ്റം ചെയ്യുന്നതിനുള്ള വിലക്ക് തുടരും. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഒസാമയുടെ സ്വത്ത് ഉപയോഗിക്കുന്നത് തടയാനാണിത്.
2011 മേയ് 2ന് അബോട്ടാബാദിലാണ് ഒസാമ ബിന്‍ ലാദനെ അമേരിക്കന്‍ സേന വധിച്ചത്. 233 വ്യക്‌തികളെയും 63 സംഘടനകളെയും രക്ഷാകൗണ്‍സില്‍ വിലക്കിയിട്ടുണ്ട്. താലിബാന്റെ പ്രവര്‍ത്തനങ്ങളെ 1999 നവംബറിലാണ് വിലക്കിയത്.