ബാലപീഡകര്‍ക്ക് തത്സമയം കണ്ടാസ്വദിക്കുന്നതിന് കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ബിബിസി

Webdunia
വെള്ളി, 19 മെയ് 2017 (14:51 IST)
അഞ്ചുവയസ്സുപോലും പ്രായമില്ലാത്ത കുട്ടികളെ ലൈംഗികമായി ഇരയാക്കുകയും അതിന് മാതാപിതാക്കള്‍ തന്നെ കൂട്ടുനില്‍ക്കുകയും ചെയ്യുന്ന ദുരന്തമാണ് ബിബിസിയുടെ ലേഖിക ഒളിക്യാമറയില്‍ പകര്‍ത്തി ലോകത്തിന് കാട്ടിയത്.സ്റ്റാസി ഡൂലി എന്ന പത്രപ്രവര്‍ത്തകയാണ് ' മംസ് സെല്ലിങ് ദേര്‍ കിഡ്സ് ഫോര്‍ മണി' എന്ന ഡോക്യുമെന്ററിയിലൂടെ സംഭവം പുറംലോകത്ത് എത്തിച്ചത്. ലേഖികയുടെ ഈ ചിത്രങ്ങള്‍ ഫിലിപ്പിന്‍സിലെ സമീപകാല ചിത്രമാണ്.
 
കുഞ്ഞ്കുട്ടികളെ വിറ്റ് പണം വാങ്ങുന്ന മാതാപിക്കളെ സ്റ്റാലിന്‍ ഈ ഡോക്യുമെന്ററിയിലൂടെ നമ്മുക്ക് കാണിച്ചുതരുന്നുണ്ട്. കുടാതെ കുട്ടികളെ ബാലപീഡകര്‍ക്ക് വിറ്റതിന് അറസ്റ്റിലായ രണ്ട് സഹോദരിമാരുടെ കഥയും അവര്‍ ലോകത്തിന് കാട്ടികൊടുത്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള ബാലപീഡകര്‍ക്ക് തത്സമയം കണ്ടാസ്വദിക്കുന്നതിന് കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിനാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടികളെ തേടി അമ്മേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നുമുള്ള ഒട്ടേറെപ്പേര്‍ ഫിലിപ്പിന്‍സില്‍ എത്താറുണ്ടെന്ന് സ്റ്റാലിനോട് ആ സഹോദരിമാര്‍ പറഞ്ഞിട്ടുണ്ട്. കുടാതെ പലരുടെയും ആവശ്യപ്രകാരം കുട്ടികളെ അതിക്രൂരമായ രീതിയില്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും പലര്‍ക്കു ആവശ്യം കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണെന്നും ആ സഹോദരിമാര്‍ സ്റ്റാലിനോട് പറഞ്ഞു. ഹോംലാന്‍ഡ് ഏജന്റ് മൈക്കിന്റെ സഹായത്തോടെയാണ് സ്റ്റാസി ജയിലിലെത്തി അറസ്റ്റിലായ സഹോദരിമാരെ കണ്ടത്.  
 
Next Article