ബാഗ്ദാദില്‍ ചാവേറാക്രമണം: 21 പേര്‍ കൊല്ലപ്പെട്ടു

Webdunia
വ്യാഴം, 26 സെപ്‌റ്റംബര്‍ 2013 (17:21 IST)
PRO
ഇറാഖില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ബാഗ്ദാദിലെ തിരക്കേറിയ രണ്ട് ചന്തകളിലാണ് ശക്തമായ സ്ഫോടനം ഉണ്ടായത്. അന്‍പതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

സബാ അല്‍ ബറിലെ ചന്തയില്‍ നടന്ന സ്ഫോടനങ്ങളില്‍ 14 പേരാണ് കൊല്ലപ്പെട്ടത്. 40 പേര്‍ക്ക് പരുക്കേറ്റു. നാല് സ്ഫോടനങ്ങളാണ് ചന്തയിലുണ്ടായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാദ്ഗാദിന് തെക്ക് ഭാഗത്തുള്ള ദോറയിലെ ചന്തയില്‍ നടന്ന സ്ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. പത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

കഴിഞ്ഞ ആഗസ്റ്റില്‍ മാത്രം വിവിധ സ്ഫോടനങ്ങളിലായി 800 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍. അടുത്തിടെ ഇറാഖില്‍ തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്.