ഇറാഖിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ അന്‍ബറില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ ഏഴ് മരണം. കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ പൊലീസുകാരും മൂന്ന് പേര് ട്രക്ക് ഡ്രൈവര്‍മാരുമാണ്.
റുത്ബ നഗരത്തിലെ ദേശീയപാതയിലുള്ള ഒരു പാലത്തിന് സമീപത്തെ പൊലീസ് ചെക്ക് പോസ്റ്റിലേയ്ക്ക് അക്രമികള്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. സ്ഫോടനം നടക്കുമ്പോള്‍ പാലത്തിന് മുകളിലൂടെ കടന്നു പോവുകയായിരുന്ന ഈ ട്രക്കുകള്‍ .
സ്ഫോടനത്തിന്റെ ആഘാതത്തില്‍ പാലത്തിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. കഴിഞ്ഞ ചൊവ്വാഴ്ചയും രാത്രിയും നഗരത്തിലെ ഏതാനും പൊലീസ് ചെക്ക്പോസ്റ്റുകള്‍ക്ക് നേരെയുണ്ടായ ഭീരാക്രമണത്തില്‍ പന്ത്രണ്ട് പേര് കൊല്ലപ്പെട്ടിരുന്നു.