ബലൂചിസ്ഥാന്‍ സ്ഫോടനത്തില്‍ 3 മരണം

Webdunia
ചൊവ്വ, 26 ഓഗസ്റ്റ് 2008 (15:57 IST)
പാകിസ്ഥാനില്‍ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ ഉണ്ടായ സ്ഫോടനത്തില്‍ കുറഞ്ഞത് മൂന്ന് പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ റാലിക്കിടയിലാണ് ആക്രമണം നടന്നത്.

ബലൂചിസ്ഥാനിലെ ജഫര്‍ബാദ് ജില്ലയിലാണ് സംഭവം. ജം‌ഹൂരി വതന്‍ പാര്‍ട്ടി ആണ് റാലി നടത്തിയത്.

റാലിയോടനുബന്ധിച്ച് തയാറാക്കിയ സ്റ്റേജിന് സമീപമായിരുന്നു സ്ഫോടനം. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

കഴിഞ്ഞ വര്‍ഷം ബലൂചിസ്ഥാനില്‍ സൈനികാക്രമണത്തിനിടെ ഒളിവില്‍ കഴിഞ്ഞ ഗുഹ ഇടിഞ്ഞ് വീണ് കൊല്ലപ്പെട്ട നവാബ് അക്ബര്‍ ബുഗ്തിയുടെ പാര്‍ട്ടിയില്‍ പെട്ടവരാണ് സ്ഫോടനത്തിരയായവര്‍. ബലൂചിസ്ഥാനിലെ മുന്‍‌ ഗവര്‍ണ്ണറായിരുന്നു ബുഗ്തി. തന്‍റെ പ്രവിശ്യയില്‍ നിന്ന് ഖനനം ചെയ്തെടുക്കുന്ന എണ്ണയും വാതകത്തിനും കുടുതല്‍ ധനം നല്‍കണമെന്ന് ആ‍വശ്യപ്പെട്ട് രാജ്യത്തെ സര്‍ക്കാരിനെതിരെ സായുധ കലാപത്തിനൊരുമ്പെട്ട ആളാണ് ബുഗ്ത ി.