ബലാത്സംഗത്തിനു കാരണം ബലാത്സംഗ ഇരകളോ? അതേയെന്നാണ് ഭൂരിഭാഗം സ്ത്രീകളും വിശ്വസിക്കുന്നതെന്ന് ഒരു സര്‍വെ വെളിപ്പെടുത്തുന്നു. ‘വേക്കപ് ടു റേപ്’ എന്ന പേരില്‍ ബ്രിട്ടണില്‍ നടത്തിയ ഒരു സര്‍വെയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
പ്രകോപനപരമായുള്ള വസ്ത്രധാരണം, മദ്യപാന ക്ഷണം സ്വീകരിക്കല്‍ തുടങ്ങിയവയാണ് ബലാത്സംഗത്തില്‍ കലാശിക്കുന്നതെന്ന് സര്‍വെയില്‍ പങ്കെടുത്ത 57 ശതമാനവും പ്രതികരിച്ചു. സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ 1000 പേരെയാണ് സര്‍വെയില്‍ ഉള്‍പ്പെടുത്തിയത്.
സര്‍വെയില്‍ പങ്കെടുത്ത പത്ത് ശതമാനം ആളുകളും തങ്ങള്‍ ബലാത്സംഗത്തിനിരയായാല്‍ പൊലീസില്‍ പരാതിപ്പെടുമോ എന്ന് ഉറപ്പുള്ളവരായിരുന്നില്ല. രണ്ട് ശതമാനമാവട്ടെ ബലാത്സംഗത്തിനിരയായത് പൊലീസിനെ അറിയിക്കില്ല എന്ന നിലപാടായിരിക്കും സ്വീകരിക്കുക എന്ന് വ്യക്തമാക്കി.
നാല്‍പ്പത് ശതമാനം സ്ത്രീകളും ഇരുപത് ശതമാനം പുരുഷന്‍ന്മാരും തങ്ങള്‍ നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് ഇരയായിട്ടുണ്ട് എന്ന് സമ്മതിച്ചു. ലജ്ജമൂലമോ കോടതിയില്‍ പോകാന്‍ ഇഷ്ടപ്പെടാത്തതോ അല്ലെങ്കില്‍ ബലാത്സംഗത്തിന് ഇരയായത് ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടത്തതോ കാരണമാണ് ഇരകളില്‍ ഭൂരിഭാഗവും ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്താത്തതെന്നും സര്‍വെയില്‍ വെളിപ്പെട്ടു. 18-50 പ്രായത്തിലുള്ള 712 സ്ത്രീകളും 349 പുരുഷന്‍മാരുമാണ് സര്‍വെയില്‍ പങ്കെടുത്തത്.