ബംഗ്ലാദേശില്‍ പ്രതിപക്ഷപാര്‍ട്ടിയുടെ ബന്ദിനിടെ ആക്രമണം; മൂന്ന് മരണം
ബുധന്‍, 27 നവംബര്‍ 2013 (17:26 IST)
PRO
ബംഗ്ലാദേശില്‍ പ്രതിപക്ഷപാര്‍ടിയായ ബിഎന്‍പി ആഹ്വാനംചെയ്ത 48 മണിക്കൂര്‍ ബന്ദിനിടെ വ്യാപക അക്രമം. അക്രമണങ്ങളില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പുവരെ ഇടക്കാല സര്‍ക്കാരിനെ നിയോഗിക്കുന്നതിനെച്ചൊല്ലിയാണ് പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തുന്നത്.
ജനുവരി അഞ്ചിന് നിശ്ചയിച്ചിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം തെരുവിലിറങ്ങിയിരിക്കുന്നത്. ബിഎന്‍പിയുടെയും സഖ്യകക്ഷിയായ ജമാഅത്തെ ഇസ്ലാമിയുടെയും പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമത്തിലേര്‍പ്പെട്ടു.