ബംഗ്ലാദേശില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 500 കവിഞ്ഞു
വെള്ളി, 3 മെയ് 2013 (17:01 IST)
PRO
PRO
ബംഗ്ലാദേശില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 500 കടന്നുവെന്ന് റിപ്പോര്‍ട്ട്. സാവറില് തകര്‍ന്നുവീണ റാന പ്ലാസ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കഴിഞ്ഞ രാത്രിയും നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 501ല്‍ എത്തിയതായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈന്യം അറിയിച്ചു.
ദുരന്തത്തിന്റെ ഉത്തരവാദികളായ പത്തു പേരെ ഇതിനകംതന്നെ അറസ്റ്റു ചെയ്തിട്ടുണ്ട്. കെട്ടിടം ഉടമകളും എഞ്ചിനീയര്‍മാരുമാണ് അറസ്റ്റിലായത്. അതേസമയം, കെട്ടിടത്തിന്റെ ഒരു ഭാഗം ഇന്നലെ മുതല്‍ പ്രവര്‍ത്തനം തുടങ്ങി.