ബംഗ്ലാദേശില്‍ എട്ടുനിലക്കെട്ടിടം തകര്‍ന്ന് 147 മരണം
വ്യാഴം, 25 ഏപ്രില്‍ 2013 (12:18 IST)
PRO
PRO
ബംഗ്ലാദേശില്‍ ബഹുനില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 147 ആയി. ആയിരത്തോളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. ധാക്കയുടെ പ്രാന്തപ്രദേശത്തുള്ള റാണ പ്ലാസ എന്ന എട്ട് നില കെട്ടിടം ആണ് തകര്‍ന്ന് വീണത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണശാലയും ബാങ്കുകളും 300 ഓളം കടകളും കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. കെട്ടിടം അപകടാവസ്ഥയില്‍ ആയിരുന്നു എന്നും കെട്ടിടത്തില്‍ വിള്ളല്‍ ഉണ്ടായിരുന്നു എന്നും വിവരമുണ്ട്. ഇതിന്റെ ഉടമകള്‍ ഒളിവിലാണ്.
അപകടത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി ദുഖാചരണം നടത്താന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന ആഹ്വാനം ചെയ്തു.