ഫോണ്‍ ചോര്‍ത്തല്‍: നിലപാട് ന്യായീകരിച്ച് അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവി
ബുധന്‍, 30 ഒക്‌ടോബര്‍ 2013 (16:04 IST)
PRO
PRO
അമേരിക്കയുടെ ഫോണ്‍ചോര്‍ത്തലിനെ ന്യായീകരിച്ചുകൊണ്ട് ദേശീയ ഇന്റലിജന്‍സ് മേധാവി ജയിംസ് ക്ലാപര്‍. വിവേചനമില്ലാതെ രാഷ്ട്രത്തലവന്‍മാരുടെ ഫോണ്‍കോളുകള്‍ അമേരിക്ക ചോര്‍ത്തിയിട്ടില്ലെന്ന് ക്ലാപര്‍ വ്യക്തമാക്കി . രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഫോണ്‍ ചോര്‍ത്തല്‍ നടന്നിട്ടുണ്ടാകാം.
ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് ജനപ്രതിനിധി സഭയില്‍ നല്‍കിയ വിശദീകരണത്തിലാണ് നടപടിയെ ക്ലാപര്‍ ന്യായീകരിച്ചത്. എന്നാല്‍ ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലെ പൗരന്മാരുടെ ഫോണ്‍ ഇന്റര്‍നെറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന വാദം ദേശീയ സുരക്ഷാ ഏജന്‍സി മേധാവി ജെന്‍ കെയ്ത്ത് അലക്‌സാണ്ടര്‍ നിഷേധിച്ചു.