പ്രസിഡന്‍ഡാകാന്‍ ഇല്ലെന്ന് ഷെരീഫ്

Webdunia
PROPRO
പാകിസ്ഥാന്‍ പ്രസിഡന്‍ഡാകാനുള്ള മത്സരത്തിനു താനില്ലെന്ന് പി എം എല്‍-എന്‍ ഉന്നതാധികാരി നവാസ് ഷെരീഫ്. പ്രസിഡന്‍ഡ് പര്‍വേസ് മുഷാറഫ് താഴെയിറങ്ങുന്നെങ്കില്‍ മാത്രമേ തന്‍റെ പാര്‍ട്ടി പുതിയ സര്‍ക്കാര്‍ നിര്‍മ്മിക്കുന്നതില്‍ പങ്കാളിയാകൂ എന്നും ഷെരീഫ് വ്യക്തമാക്കി.

പാകിസ്ഥാന്‍ പ്രസിഡന്‍ഡാകാനുള്ള സാധ്യതയുണ്ടെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്നാണ് തന്‍റെ നിലപാട് ഷെരീഫ് വ്യക്തമാക്കിയത്. ഒരു ചാനലിനു നല്‍കിയ വാര്‍ത്തയിലാണ് നവാസ് ഷെരീഫ് ഇക്കാര്യം വ്യകതമാക്കിയത്.
ഫെബ്രുവരി 18 ന് നടന്ന തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടി വന്‍ വിജയം കണ്ടെത്തിയതിനാല്‍ പ്രസിഡന്‍ഡാകാനുള്ള സാധ്യതകളുണ്ടെന്ന വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു.

എന്നാല്‍ മുഷറഫ് സ്ഥാനം ഒഴിഞ്ഞാല്‍ മാത്രമേ സര്‍ക്കാരിന്‍റെ ഭാഗമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം തന്നെ കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ തന്‍റെ പാര്‍ട്ടിയായ പി എം എല്‍ എന്നിന്‍റെ പൂര്‍ണ്ണമായ പിന്തുണയും ഷെരീഫ് പി പി പി യ്‌ക്ക് പ്രഖ്യാപിക്കുന്നുണ്ട്. സര്‍ക്കാരിന്‍റെ ഭാഗമായാലും ഇല്ലെങ്കിലും പി എം എല്‍ എന്‍, സര്‍ദാരിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള സകല പിന്തുണ നല്‍കുമെന്നാണ് ഷെരീഫ് പറയുന്നത്.

തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പരിപൂര്‍ണമായി തൂത്തുവാരിയ പിഎംഎല്‍ എന്നും പി പി പിയും അവാമി നാഷണല്‍ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിക്കാമെന്ന് സമ്മതിച്ചിരിക്കുന്നത്.

മുഷാറഫിനോട് മൂന്ന് പാര്‍ട്ടികളുടെയും ശക്തിയില്‍ ജനങ്ങളുടെ തീരുമാനം അംഗീകരിച്ച് താഴെയിറങ്ങാന്‍ ഷെരീഫ് ആഹ്വാനം ചെയ്തിരിക്കുകയാണ്. മുഷാറഫിന്‍റെ ഓഫീസില്‍ വച്ച് പ്രതിജ്ഞ ചെയ്യേണ്ടി വരുന്നതിനാല്‍ പുതിയ മന്ത്രിസഭയില്‍ അംഗങ്ങളാകാന്‍ ഇല്ലെന്ന നിലപാടിലാണ് ഷെരീഫിന്‍റെ പാര്‍ട്ടി നേതാക്കളും.