പെണ്‍കുട്ടിയുടെ മൃതദേഹം വൈകീട്ട് ഇന്ത്യയിലെത്തിക്കും

Webdunia
ശനി, 29 ഡിസം‌ബര്‍ 2012 (09:45 IST)
PTI
PTI
ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനു ഇരയായി സിംഗപ്പൂര്‍ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയ പെണ്‍കുട്ടിയുടെ മൃതദേഹം ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഇന്ത്യയില്‍ എത്തിക്കും. പ്രത്യേക വിമാനത്തിലായിരിക്കും മൃതദേഹം ഇന്ത്യയിലെത്തിക്കുക.

മൃതദേഹം മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ നിന്ന് സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചായിരിക്കും പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ നടക്കുക.

വൈകീട്ട് നാലു മണിയോടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ സ്ഥാനപതി ഡോ ടിസിഎ രാഘവന്‍ അറിയിച്ചു.