പാകിസ്ഥാന്‍ വാണിജ്യമന്ത്രി മഖ്ദൂം അമിന്‍ ഫാഹിമിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. നിയന്ത്രണരേഖയിലെ സംഭവങ്ങളെ തുടര്‍ന്നാണ് തീരുമാനം. ജനുവരി അവസാനം വാണിജ്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്താനിരുന്നതായിരുന്നു അദ്ദേഹം.
രാജ്യത്തെ ആഭ്യന്തരപ്രശ്നങ്ങളെ തുടര്‍ന്നാണ് സന്ദര്‍ശനം റദ്ദാക്കാന്‍ തീരുമാനിച്ചത് എന്നാണ് പാകിസ്ഥാന്‍ നല്‍കുന്ന വിശദീകരണം.
ഇന്ത്യയ്ക്ക് ഉറ്റ വ്യാപാരപങ്കാളിരാഷ്ട്രം എന്ന പദവി നല്‍കുന്നത് പാകിസ്ഥാന്‍ വൈകിക്കാന്‍ കാരണം ഫാഹിമിന്റെ ഇടപെടല്‍ മൂലമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ഫാഹിമുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.