പാക് ഭീകരര്‍ പരസ്യമായി വ്യാപാരിയുടെ കഴുത്തറത്തു!

Webdunia
വ്യാഴം, 21 ഏപ്രില്‍ 2011 (16:42 IST)
PRO
പാകിസ്ഥാന്‍ ഭീകരര്‍ ഒരു വ്യാപാരിയെ പൊതുജനമധ്യത്തില്‍ വച്ച് കഴുത്തറത്തുകൊന്നു! സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ കാഴ്ചക്കാരായി നില്‍ക്കുമ്പോഴാണ് അരുംകൊല നടന്നത്. കൊലപാതകം കണ്ട ചിലര്‍ സംഭവസ്ഥലത്ത് ബോധം മറഞ്ഞ് വീണതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മലാംഗ് മീരാക് എന്ന വ്യാപാരിയെ ഭീകരര്‍ തട്ടിക്കൊണ്ടു പോയ ശേഷം പൊതു സ്ഥലത്ത് കൊണ്ടുവന്ന് കൊല ചെയ്യുകയായിരുന്നു എന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് ‘ഡോണ്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ അന്വേഷണ ഏജന്‍സികളെ സഹായിക്കുന്നു എന്ന ആരോപണം ഉന്നയിച്ചായിരുന്നു കൊലപാതകം.

മൂന്നാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. നേരത്തെ ഇതേ സ്ഥലത്ത് വച്ച് ഒരു ടാക്സി ഡ്രൈവറെ ഭീകരര്‍ കഴുത്തറത്തു കൊന്നിരുന്നു. തങ്ങളെ അന്വേഷണ ഏജന്‍സികള്‍ക്ക് ഒറ്റു കൊടുക്കാതിരിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് ഒരു ശക്തമായ സന്ദേശം എന്ന നിലയിലാണ് ഭീകരര്‍ പരസ്യമായി കൊലപാതകം നടത്തുന്നത്.