പരിപ്പുകറിയും കീമയും പാചകം ചെയ്യാന്‍ എനിക്കും അറിയാം; ബരാക് ഒബാമ

വ്യാഴം, 24 ഒക്‌ടോബര്‍ 2013 (15:58 IST)
PRO
തനിക്ക് പരിപ്പുകറിയും കീമയും ഉണ്ടാക്കാന്‍ അറിയാമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. യുഎസ് സന്ദര്‍ശനം നടത്തുന്ന പാകിസ്ഥാന്‍ പ്രസിഡന്റ് നവാസ് ഷെരീഫിനോടാണ് തന്റെ പാചക നൈപുണ്യം വെളിപ്പെടുത്തിയത്.

വൈറ്റ് ഹൌസില്‍ നടന്ന സൌഹൃദ സംഭാഷണത്തിലാണ് ഒബാമ തന്റെ കോളെജ് ദിനങ്ങളില്‍ താന്‍ പഠിച്ച പാചകങ്ങളെക്കുറിച്ച് ഷെരീഫിനോട് പറഞ്ഞത്. 1980ല്‍ തന്റെ രണ്ട് പാകിസ്ഥാന്‍ സുഹൃത്തുക്കളുടെ വീട്ടില്‍ പോയിരുന്നു. ആ സമയത്താണ് അവരുടെ അമ്മ തന്നെ പരിപ്പുകറിയും കീമയും ഉണ്ടാക്കാന്‍ പഠിപ്പിച്ചതെന്ന് ഒബാമ ഓര്‍മ്മിച്ചു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് പരിപ്പുകറിയും കീമയുമെന്ന് ഒബാമ പറഞ്ഞു.

പാകിസ്ഥാനിലേക്ക് പോയ യാത്ര ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്ന് ഒബാമ പറഞ്ഞു. പാകിസ്ഥാന്‍ ജനങ്ങളോട് തനിക്ക് അതിയായ സ്നേഹമുണ്ടെന്നും ഒബാമ പറഞ്ഞു. പരിപ്പുകറിയുടെ സംഭാഷണത്തില്‍ ഇരു നേതാക്കളും ചിരിച്ചുകൊണ്ടാണ് പത്രമാധ്യമങ്ങളെ സമീപിച്ചത്.

മിസ്റ്റര്‍ ഒബാമ താങ്കളെ കാത്ത് പരിപ്പുകറിയും കീമയും പാകിസ്ഥാനില്‍ ഇനിയുമുണ്ട്. ഉറപ്പായും വരണം ഷെരീഫ് ഒബാ‍മയോട് സൌഹൃദ സംഭാഷണത്തില്‍ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക