പത്രമോഫീസിന് തീയിട്ടു!

Webdunia
ശനി, 13 ഏപ്രില്‍ 2013 (12:41 IST)
PRO
ജാഫ്‌നയില്‍ പ്രവര്‍ത്തിക്കുന്ന ഉദയന്‍ എന്ന് തമിഴ് പത്രത്തിന്റെ ഓഫീസ് അക്രമികള്‍ തീയിട്ടു നശിപ്പിച്ചു. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. സെക്യൂരിറ്റി ഗാര്‍ഡിനെ തല്ലിയോടിച്ച തോക്കുധാരികള്‍ പത്രത്തിന്റെ കോപ്പികള്‍ക്ക് തീയിടുകയും പ്രിന്റിംഗ് പ്രസ് തകര്‍ക്കുകയും ചെയ്തു.

ഏപ്രില്‍ മൂന്നിന് ഇതേപത്രത്തിന്റെ വിതരണ ഓഫീസും അക്രമികള്‍ തീവെച്ചിരുന്നു. ശ്രീലങ്കയില്‍ സെന്‍സര്‍ഷിപ്പില്ലെങ്കിലും പത്രപ്രവത്തകര്‍ അക്രമം ഒഴിവാകാനായി സ്വയം സെന്‍സര്‍ചെയ്താണ് വാര്‍ത്തകള്‍ കൊടുക്കാറുള്ളതെന്നും അധികൃതര്‍ പറഞ്ഞു.

17 ഓളം മാധ്യമപ്രവര്‍ത്തകരാണ് ശ്രീലങ്കയില്‍ നടന്ന അക്രമപ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.