നേപ്പാളില്‍ സൈനിക വിമാനം തകര്‍ന്നു; ആറ് മരണം

Webdunia
ബുധന്‍, 19 ഒക്‌ടോബര്‍ 2011 (12:30 IST)
നേപ്പാളില്‍ സൈനിക വിമാനം തകര്‍ന്ന്‌ ആറ് മരണം. നേപ്പാള്‍ഗഞ്ചില്‍ നിന്ന് കഠ്മണ്ഡുവിലേക്കു പോകുകയായിരുന്ന വിമാനമാണ്‌ തകര്‍ന്നുവീണത്.

ചൊവ്വാഴ്ച രാത്രിയാണ് വിമാനം കാണാതായത്. തുടര്‍ന്ന് കഠ്മണ്ഡുവില്‍ നിന്ന്‌ 180 കിലോമീറ്റര്‍ മാറി തകര്‍ന്നുവീഴുകയായിരുന്നു. ഏറെനേരം നീണ്ട തെരച്ചിലിനൊടുവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായത്.