പാബ്ലോ നെരൂദയുടെ ഭൗതികാവശിഷ്ടം ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കുന്നു. നൊബേല്‍ പുരസ്കാര ജേതാവും ലോക പ്രശ്സ്ത കവിയുമായിരുന്ന പാബ്ലോ നെരൂദയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ഭൗതികാവശിഷ്ടം ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കുന്നത്. 1973-ലായിരുന്നു നെരൂദയുടെ മരണം.
പാബ്ലോ നെരൂദയെ വിഷം കുത്തിവച്ച് കൊല്ലുകയായിരുന്നുവെന്നായിരുന്നു ആരോപണം. അര്‍ബുദരോഗിയായിരുന്ന നെരൂദയുടെ മരണത്തെക്കുറിച്ച് ഈ ആരോപണം ഉന്നയിച്ചത് അദ്ദേഹത്തിന്റെ ഡ്രൈവര്‍ തന്നെയാണ്. 1973ല്‍ പ്രസിഡന്റ് സാല്‍വദോര്‍ അയന്‍ഡെയെ അട്ടിമറിച്ചതിന് തൊട്ടുപിന്നാലെ തന്നെയായിരുന്നു നെരൂദയുടെ മരണം.
ചിലിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നെരൂദയുടെ മരണകാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കൊടുത്ത കേസില്‍, കോടതി നല്‍കിയ ഉത്തരവനുസരിച്ചാണ് ഡിഎന്‍എ പരിശോധന നടപടി. പാബ്ലോ നെരൂദ ചിലിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്നു.