നൃത്തം ചെയ്ത 17 പേരെ താലിബാന്‍ കഴുത്തറുത്ത് കൊന്നു
തിങ്കള്‍, 27 ഓഗസ്റ്റ് 2012 (17:15 IST)
PRO
PRO
തെക്കന്‍ അഫ്ഗാനിസ്ഥാനിലെ ഒരു ഗ്രാമത്തില്‍ താലിബാന്‍ ഭീകരര്‍ 17 പേരെ കഴുത്തറുത്ത് കൊന്നു. ലേറ്റ് നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുത്ത് നൃത്തം ചെയ്തതിനാണിത്. 15 പുരുഷന്മാരെയും രണ്ട് സ്ത്രീകളെയുമാണ് കൊലപ്പെടുത്തിയത്.
പൂര്‍ണ്ണമായും താലിബാന്‍ നിയന്ത്രണത്തിലുള്ള, ഹെല്‍മന്ദ് പ്രവിശ്യയിലെ മുസാ ഖ്വാല ജില്ലയിലെ വീട്ടില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പാര്‍ട്ടി നടക്കുന്നതിനിടയിലേക്ക് ഇരച്ചെത്തിയ ഭീകരര്‍ പാര്‍ട്ടി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ആളുകളുടെ തലയറുക്കുകയായിരുന്നു. വെടിയൊച്ച കേട്ടെങ്കിലും പുറത്ത് നിന്ന് ആരും അങ്ങോട്ട് പോകാന്‍ ധൈര്യപ്പെട്ടില്ല.
പാര്‍ട്ടികള്‍ക്ക് അഫ്ഗാന്‍ താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരും പരസ്പരം ഇടപഴകുന്നത് തടയാനാണിത്.