ദുബായില്‍ 'ഖുറാന്‍ തീം പാര്‍ക്ക്'

വെള്ളി, 21 ജൂണ്‍ 2013 (10:35 IST)
PRO
PRO
ദുബായില്‍ ഒരു ഖുറാന്‍ തീം പാര്‍ക്ക് വരുന്നു. ഇസ്ലാമിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുറാനിലെ സംഭവങ്ങള്‍ ചിത്രീകരിക്കുന്ന തീം പാര്‍ക്ക് ആണിത് എന്നതാണ് പ്രത്യേകത.

7.3 മില്ല്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. 2014 സെപ്തംബറോടെ പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഖുറാനിലെ സംഭവങ്ങള്‍ ഓരോന്നായി ഈ പാര്‍ക്കിലെ എസി ടണലില്‍ ചിത്രീകരിക്കുകയാണ് ചെയ്യുക. പാര്‍ക്കിനൊപ്പമുള്ള ഉദ്യാനത്തില്‍ ഖുറാനില്‍ പരാമര്‍ശിച്ചിരിക്കുന്ന സസ്യങ്ങളും ഉണ്ടാകും.

വെബ്ദുനിയ വായിക്കുക