തായ്‌ലന്‍ഡില്‍ സ്ഫോടനം: 10 സൈനികര്‍ കൊല്ലപ്പെട്ടു

ഞായര്‍, 30 ജൂണ്‍ 2013 (10:27 IST)
PTI
PTI
തായ്‌ലന്‍ഡില്‍ ബോംബ് സ്ഫോടനത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടു. തായ്‌ലന്‍ഡിലെ വിഘടനവാദികളാണ് ബോംബ് സ്ഫോടനം നടത്തിയത്. വിഘടനവാദികള്‍ സൈനികരുടെ വാഹനത്തില്‍ ബോംബ് വച്ച് തകര്‍ക്കുകയായിരുന്നു. തായ്‌ലന്‍ഡിലെ മുസ്ലിം ഭൂരിപക്ഷമുള്ള തെക്കന്‍ പ്രവിശ്യ യാലയിലായിരുന്നു അക്രമികള്‍ സ്ഫോടനം നടത്തിയത്.

തായ്‌ലന്‍ഡ് ബുദ്ധമതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യമാണ്. തായ്‌ലന്‍ഡിലെ മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ സ്വയംഭരണാധികാരത്തിനായാണ് വിഘടനവാദികള്‍ ആക്രമണങ്ങള്‍ നടത്തുന്നത്. 2004 മുതല്‍ വിഘടന വാദികള്‍ ഈ പ്രദേശങ്ങളില്‍ പോരാട്ടവും ആക്രമണങ്ങളും നടത്തിവരുകയാണ്.

സ്വയംഭരണാധികാരത്തിനായി വിഘടനവാദികള്‍ അവിശ്യപ്പെടുന്ന മൂന്ന് തെക്കന്‍ പ്രവിശ്യകളാണ് യാല, പട്ടാനി, നദാ. ഈ പ്രദേശങ്ങളില്‍ ഭൂരിപക്ഷ വിഭാഗം തിവത്-മുസ്ളിങ്ങളാണ്.

വെബ്ദുനിയ വായിക്കുക