തായ്ലന്‍ഡിന്റെ വടക്കന്‍ മേഖലയിലും മ്യാന്മറിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം വടക്കന്‍ തായ് സിറ്റിയ്ക്കു സമീപമാണ്.
അവിടെ ഒരാള്‍ മരിക്കുകയും മുപ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആള് വൈറ്റ് റോങ്ഖുന് ബുദ്ധ ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചു. ചിയാങ് റയ് വിമാനത്താവളത്തിലെ ഡിസ്പ്ലെ ബോര്‍ഡുകളും മേല്‍ക്കൂരയും നിലംപതിച്ചു. റണ്‍വേയ്ക്ക് കേടുപാടില്ലെന്ന് ജനറല്‍ മാനേജര്‍ ഡംറോങ് ക്ലോംഗകാര അറിയിച്ചു. യാത്രക്കാരെ ടെര്‍മിനലില്‍ നിന്ന് മാറ്റി.