ശ്രീലങ്കയില്‍ സൈന്യവുമായുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ട എല്‍ടിടിഇക്കാര്‍ക്കുവേണ്ടി അനുസ്മരണദിനം ആചരിക്കുന്നത് ശ്രീലങ്കന്‍ സൈന്യം നിരോധിച്ചു.
എല്‍ടിടിഇ ഇപ്പോഴും നിരോധിത സംഘടനയാണെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്. നിരോധിതസംഘടനയില്‍പ്പെട്ടവരെയും അവരുടെ ആശയങ്ങളെയും വാഴ്ത്തുന്ന പ്രചാരണങ്ങള്‍ നിയമവിരുദ്ധമാണെന്ന് സൈന്യം വ്യക്തമാക്കി.
നാലുവര്‍ഷംമുമ്പാണ് തമിഴ്പുലികളെ സൈന്യം പൂര്‍ണമായി പരാജയപ്പെടുത്തിയത്. എന്നാല്‍ സൈന്യത്തിന്റെ ക്രൂരമായ ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് തമിഴ് വംശജര്‍ കൊല്ലപ്പെട്ടിരുന്നു.