അമേരിക്കയുടെ 45-ആം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് അധികാരമേല്‌ക്കും. അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ ഉജ്ജ്വല വിജയവുമായാണ് ട്രംപ് വൈറ്റ് ഹൗസിലേക്ക് വരുന്നത്. വാഷിങ്ടണിലെ കാപിറ്റള്‍ ഹാളില്‍ പ്രാദേശികസമയം വൈകീട്ട് അഞ്ചിനുനടക്കുന്ന പൊതുചടങ്ങിലാണ് ട്രംപിന്റെ സ്ഥാനാരോഹണം.
മുന്‍ പ്രസിഡന്റുമാരായ ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്‌ളിന്റന്‍, ജോര്‍ജ് ബുഷ് ജൂനിയര്‍, ബരാക് ഒബാമ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഹില്ലരി ക്ലിന്റനും ചടങ്ങിനെത്തും. നവംബര്‍ എട്ടിനുനടന്ന തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റനെയാണ് ട്രംപ് തോല്‍പ്പിച്ചത്.
തെരഞ്ഞെടുപ്പിലെ വിജയത്തിനു മുമ്പും ശേഷവും വിവാദങ്ങൾ സൃഷ്ടിച്ച ട്രംപിന്റെ സ്ഥാനാരോഹണം എങ്ങനെയെന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകം. സ്ഥാനാരോഹണത്തിന് മണിക്കൂറുകള്‍മാത്രം ബാക്കിനില്‍ക്കെ ആശങ്കയും സന്തോഷവും പ്രകടിപ്പിക്കുകയാണ് അമേരിക്കന്‍ജനത. ചിലർക്ക് ആശങ്കയാണ്, മറ്റു ചിലർക്ക് സന്തോഷവും ആവേശവും.