ട്വിറ്ററിലെ സൂപ്പര്‍ നേതാവ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. 17 മില്യണ്‍ പേരാണ് ട്വിറ്ററില്‍ ഒബാമയെ പിന്തുടരുന്നത്. യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഴ്സണ്‍- മാര്‍സ് ടെല്ലര്‍ ഏജന്‍സി നടത്തിയ സര്‍വേ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
ഒബാമയുടേതായി 5,000 ട്വീറ്റുകളാണുള്ളത്. ഇതില്‍ ഭാര്യ മിഷേലിന് അയച്ച വലന്റൈന്‍ സന്ദേശമടക്കം എട്ടെണ്ണം മാത്രമാണു സ്വകാര്യ ട്വീറ്റുകള്‍. 2007ലെ തെരഞ്ഞെടുപ്പില്‍ ഇന്റര്‍നെറ്റിലെ സാമൂഹ്യ സൌഹൃദക്കൂട്ടായ്മയിലൂടെ സജീവ പ്രചാരണം നടത്തിയിരുന്നു ഒബാമ.