ഇസ്ലാമിക് സ്റ്റേറ്റിന്റെ വീഡിയോകളില്‍ ജിഹാദി ജോണ്‍ എന്നറിയപ്പെടുന്ന വ്യക്തിയെ തിരിച്ചറിഞ്ഞതായി പാശ്ചാത്യ മാധ്യമങ്ങള്‍. ലണ്ടനില്‍ നിന്നുള്ള മുഹമ്മദ് അംവാസിയാണ്ജിഹാദി ജോണെന്ന് വാഷിങ്ടണ്‍ പോസ്റ്റും ബിബിസിയും ആണ് പ്രഖ്യാപിച്ചത്.
ഐ എസ് പുറത്തുവിടുന്ന വീഡിയോകളില്‍ ശുദ്ധമായ ഇംഗ്ലീഷില്‍ വിവിധ രാജ്യങ്ങള്‍ക്കു നേരെ ഭീഷണി മുഴക്കുന്നയാളാണ് ജിഹാദി ജോണ്‍. ഇയാള്‍ ലണ്ടനില്‍ നിന്നുള്ള മുഹമ്മദ് അംവാസിയാണെന്നാണ് കണ്ടെത്തല്‍. കുവൈറ്റില്‍ ജനിച്ച് ബ്രിട്ടനിലേക്ക് കുടിയേറിയ ഇയാള്‍ അവിടെയാണ് കോളജ് വിദ്യാഭ്യാസം നടത്തിയത്.
കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങിലായിരുന്നു ഡിഗ്രി നേടിയത്. 2012ലാണ് ഇയാള്‍ സിറിയയിലേക്ക് പോയതെന്നും അവിടെ വെച്ചാണ് ഐ എസില്‍ ചേര്‍ന്നതെന്നും വാഷിങ്ടണ്‍ പോസ്റ്റ്വ്യക്തമാക്കുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ അമേരിക്കന്‍ മാധ്യമ പ്രവര്ത്തകന് ജെയിംസ് ഫോളിയുടെ തലയറുക്കുന്ന വീഡിയോയിലാണ്ജിഹാദി ജോണ്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.