ജപ്പാനില്‍ ശക്തമായ ഭൂചലനം

തിങ്കള്‍, 5 മെയ് 2014 (09:33 IST)
ജപ്പാനിലെ ടോക്കിയോയില്‍ ഇസു ഒഷിമ ദ്വീപുകള്‍ക്ക് സമീപമായി 5.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഭൂനിരപ്പില്‍നിന്നും 156 കിലോമീറ്റര്‍ താഴ്ചയിലായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ ഏജന്‍സി അറിയിച്ചു. 
 
രണ്ട് വര്‍ഷം മുമ്പ് സുനാമിയില്‍ തകര്‍ന്ന ഫുകുഷിമ ആണവ റിയാക്ടര്‍ സുരക്ഷിതമാണെന്ന് ടോക്കിയോ ഇലക്ട്രിക് പവര്‍ അറിയിച്ചു. അസ്ഥിരമായി നില്‍ക്കുന്ന ടെക്ടോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനത്താണ് ജപ്പാന്‍ സ്ഥിതി ചെയ്യുന്നത്. ഇതുമൂലം ശക്തമായ ഭൂചലനമുണ്ടാകുന്ന മേഖലയിലാണിത്. 
 
ശക്തമായ ഭൂചലനമാണ് ഉണ്ടായതെങ്കിലും സുനാമി ഭീഷണിയില്ല. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് ജപ്പാനീസ് ചാനലായ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു. 
 

വെബ്ദുനിയ വായിക്കുക