ജപ്പാന്റെ തീരങ്ങളില്‍ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്.
ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടില്ല.
ജപ്പാന്റെ പസഫിക് തീരത്ത്, മരിയോക്കയില് നിന്ന് 115 കിലോമീറ്റര്‍ മാറി കടലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 31 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.