ജപ്പാനില്‍ ഭൂചലനം

Webdunia
തിങ്കള്‍, 3 മാര്‍ച്ച് 2014 (10:46 IST)
PRO
PRO
തെക്കുപടിഞ്ഞാറന്‍ ജപ്പാനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

തിങ്കളാഴ്ച പുലര്‍ച്ചെ ആണ് ചലനം അനുഭവപ്പെട്ടത്. എന്നാല്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

ഒകിനാവ ദ്വീപിന്റെ തീരത്താണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.