അധികാരത്തില്‍ തുടരണോ എന്ന് തീരുമാനിക്കാന്‍ നടത്തിയ ജനഹിത പരിശോധനയില്‍ വെനിസ്വേലന്‍ പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസിന് വിജയം. 94 ശതമാനം പേര്‍ വോട്ട് ചെയ്തതില്‍ 54 ശതമാനം നേടിയാണ് ഷാവേസ് തന്‍റെ ജനപിന്തുണ തെളിയിച്ചത്. ഇതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ ഷാവേസിന് മത്സരിക്കാം. നിലവിലുള്ള നിയമമനുസരിച്ച് ആറുവര്‍ഷം വീതം രണ്ട്തവണ മാത്രമേ ഒരാള്‍ക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയുള്ളൂ.
2013 ല്‍ ഷാവേസിന്‍റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഷാവേസ് ജനഹിത പരിശോധന നടത്തിയത്. വിജയം ആഘോഷിക്കാന്‍ മിറാഫോര്‍സ് കൊട്ടാരത്തിന് മുന്നില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് അനുയായികളെ ഷാവേസ് അഭിസംബോധന ചെയ്തു. ഭാവിയിലേയ്ക്കുള്ള വിശാലമായ വാതായനങ്ങള്‍ തുറന്നിരിക്കുകയാണെന്ന് ഷാവേസ് പറഞ്ഞു.
1999 ലാണ് ഷാവേസ് ആദ്യമായി അധികാരത്തിലെത്തിയത്. രണ്ടാം തവണയും വന്‍ഭൂരിപക്ഷത്തോടെ അദ്ദേഹം വെനിസ്വേലയുടെ പ്രസിഡന്‍റായി. തുടര്‍ന്ന് 2007ല്‍ പ്രസിഡന്‍റിന്‍റെ അധികാര കാലപരിധി നീക്കം ചെയ്യാന്‍ വോട്ടെടുപ്പ് നടത്തിയെങ്കിലും അന്ന് ഷാവേസ് പരാജയപ്പെട്ടു.
പ്രസിഡന്‍റിന്‍റെ ജനപ്രിയ പദ്ധതികളാണ് ഇത്രയും തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചതെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞു. ഭക്ഷണച്ചെലവ് കുറഞ്ഞതും സൌജന്യ വിദ്യാഭ്യാസവും മികച്ച ആരോഗ്യ പരിഷ്കരണം നടപ്പിലാക്കിയതും ആണ് ലാറ്റിനമേരിക്കയിലെ ഈ ഇടതുപക്ഷ നേതാവിന്‍റെ ജന്‍പ്രീതി വര്‍ധിപ്പിച്ചത്. എന്നാല്‍ തുടര്‍ച്ചയായി അധികാരത്തില്‍ തുടരുന്നത് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് അധികാരം കേന്ദ്രീകരിക്കപ്പെടുന്നതിന് കാരണമാകുമെന്ന് വിമര്‍ശനമുണ്ട്.