തന്‍റെ ജനനേന്ദ്രിയ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്ത ചാനലിനെതിരെ 14കാരന്‍ കോടതിയെ സമീപിച്ചു. അമേരിക്കയിലെ കോളറാഡോ സ്വദേശിയായ ബാലനാണ് ചാനലിനെതിരെ 10 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ലൈംഗിക ചാറ്റുകളെക്കുറിച്ചും ദുരുപയോഗത്തെക്കുറിച്ചുമുള്ള പ്രത്യേക പരാതിയിലാണ് ബാലന്‍റെ ജനനേന്ദ്രിയങ്ങള്‍ ചാനല്‍ സംപ്രേക്ഷണം ചെയ്തത്. മാത്രമല്ല, ബാലന്‍റെ പേരും മേല്‍വിലാസവും വളരെ കൃത്യമായി നല്‍കുകയും ചെയ്തു.
ശരീരഭാഗങ്ങളുടെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്നും പേരും മറ്റ് വിവരങ്ങളും രഹസ്യമായിരിക്കണമെന്നുമുള്ള ധാരണയിലാണ് ചാനലുമായി സംസാരിച്ചതെന്ന് ബാലന്‍റെ രക്ഷിതാക്കള്‍ പറയുന്നു. ചാനല്‍ ഒരു കുട്ടിയുടെ സ്വകാര്യതയാണ് ലംഘിച്ചിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.
എന്നാല്‍ ഈ പരാതി ദുഷ്ടലാക്കോടെയുള്ളതാണെന്നും പരിപാടി സംപ്രേക്ഷണം ചെയ്തത് രണ്ടുവര്‍ഷം മുമ്പായിരുന്നു എന്നും ചാനല്‍ അധികൃതര്‍ വ്യക്തമാക്കി.