വേനല്‍ക്കാലത്ത് ജനങ്ങളെ ആകര്‍ഷിക്കാനായി വ്യത്യസ്ഥമായ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് ലണ്ടനിലെ ഒരു റെസ്റ്റോറന്റ്. കടുത്ത ചൂടില്‍ നിന്നും രക്ഷനേടാന്‍ നഗ്ന റെസ്റ്റോറന്റാണ് ലണ്ടനിലെ ‘ദി ബുന്യാദി’ എന്ന കമ്പനി അവതരിപ്പിക്കുന്നത്. റെസ്റ്റോറന്റിലെത്തുന്നവര്‍ക്ക് നഗ്നമായി ഇരുന്ന് ഭക്ഷണം കഴിക്കാം എന്ന് ചുരുക്കം. എന്നാല്‍ വേനക്കാലമായ മൂന്ന് മാസം മാത്രമേ റസ്റ്റോറന്റ് പ്രവര്‍ത്തിക്കുകയുള്ളൂ.
വ്യത്യസ്ഥമായ ലൈറ്റുകളും തടിയില്‍ നിര്‍മ്മിച്ച ഇരിപ്പിടങ്ങളും റെസ്റ്റോറന്റിനെ ആകര്‍ഷമാക്കുന്നു. അതേസമയം, വസ്ത്രം ധരിച്ചും ധരിക്കാതെയും റെസ്റ്റോറന്റില്‍ പ്രവേശിക്കാം. വസ്ത്രം മാറാനുള്ള സൌകര്യവും റെസ്റ്റോറന്റില്‍ ഉണ്ടാകും. രുചികരമായ ഭക്ഷണമായിരിക്കും റെസ്റ്റോറന്റില്‍ ലഭ്യമാകുകയെന്ന് കമ്പനി അധികൃതര്‍ പറയുന്നു. നാടന്‍ വിഭവത്തിനൊപ്പം റെസ്റ്റോറന്റ് അവതരിപ്പിക്കുന്ന ചില വിഭവങ്ങളും ഇവിടെ ഉണ്ടാവും.
നഗ്ന റസ്റ്റോറന്റിനോട് മികച്ച പ്രതികരണമാണ് ആളുകളില്‍നിന്നും ഉണ്ടാകുന്നതെന്ന് റെസ്റ്റോറന്റ് അധികൃതര്‍ പറയുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ റെസ്റ്റോറന്റിന്റെ വെബ്സൈറ്റില്‍ നാലായിരത്തിലധികം ആളുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.