ചൂടകറ്റുന്ന ബ്രായുമായി ജപ്പാന്‍ കമ്പനി

Webdunia
ബുധന്‍, 9 മെയ് 2012 (19:06 IST)
PRO
PRO
ചൂടകറ്റാന്‍ കഴിവുള്ള ബ്രായുമായി ജപ്പാനിലെ ഒരു കമ്പനി രംഗത്ത്. ഐസ് ബ്രാ എന്ന് പേരിട്ടിരിക്കുന്ന ഈ ബ്രാ അണിഞ്ഞാല്‍ സ്തനങ്ങള്‍ക്ക് കുളിര്‍മ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ബ്രായുടെ കപ്പുകളിലുള്ള ഒരു ജെല്‍ ആണ്‌ സ്‌തനങ്ങള്‍ക്ക്‌ തണുപ്പിന്റെ സുഖം പകരുന്നത്.
ടോക്യോവില്‍ നടന്ന ഫാഷന്‍ പരേഡിലൂടെയാണ് ബ്രാ പുറത്തിറക്കിയത്. ഇത്തരം ബ്രാ അണിഞ്ഞ് ശരീരത്തിന്റെ ചൂട് അകറ്റുന്നതിലൂടെ എ സിയുടെ ഉപയോഗം കുറയ്ക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

എന്നാല്‍ ഇത്തരം ബ്രാ ഇതുവരെ കമ്പനി വിപണിയില്‍ ഇറക്കിയിട്ടില്ല. ഐസ് ബ്രായെക്കുറിച്ച് ആളുകളുടെ പ്രതികരണം അറിഞ്ഞതിന് ശേഷമെ ഇത് വിപണിയില്‍ ലഭ്യമാക്കു എന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.