ബ്രിട്ടന്റ കിരീടാവകാശിയും വെയിത്സ് രാജകുമാരനുമായ ചാള്‍സും ഭാര്യ കാമിലയും അടുത്ത മാസം കൊച്ചിയിലെത്തുന്നതായി റിപ്പോര്‍ട്ട്.
നവംബര്‍ ആറു മുതല്‍ 14 വരെയാണ് ഇവരുടെ ഇന്ത്യാ സന്ദര്‍ശനം. കൊച്ചിയല്ലാതെ ഡെറാഡൂണ്‍, ന്യൂഡല്‍ഹി, മുംബൈ, പൂനെ എന്നിവിടങ്ങളാണ് ഇരുവരും സന്ദര്‍ശിക്കുന്ന മറ്റു സ്ഥലങ്ങള്‍.
സന്ദര്‍ശനത്തിനിടെ വിദ്യാഭ്യാസം, വ്യാപാരം സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിലുള്ളവരുമായി ചാള്‍സ് രാജകുമാരനും കാമിലയും ആശയവിനിമയം നടത്തും.