ഗൂഗിളിന്റെ പലസ്തീന്‍ പേജില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി

Webdunia
ചൊവ്വ, 27 ഓഗസ്റ്റ് 2013 (19:20 IST)
PRO
PRO
പ്രമുഖ ഇന്റര്‍നെറ്റ് സേവനദാതാവായ ഗൂഗിളിന്റെ പലസ്തീന്‍ പേജില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി. പേജില്‍ നുഴഞ്ഞുകയറിയ ഹാക്കര്‍മാര്‍ ഇസ്രയേല്‍ വിരുദ്ധ സന്ദേശവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂഗിള്‍ മാപ്പില്‍ നിന്നും ഇസ്രായേല്‍ രാജ്യമാണെന്ന പരാമര്‍ശം എടുത്തുകളയണമെന്നാണ് പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറയുന്നത്.

ഇസ്രായലിനെതിരായ സന്ദേശം ഇങ്ങനെ- ഹായ് ഗൂഗിള്‍ അങ്കിള്‍ ഗൂഗിള്‍ മാപ്പിലുള്ള രാജ്യങ്ങളിലൊന്നായ ഇസ്രായേലിന്റെ പേര് യഥാര്‍ത്ഥത്തില്‍ അതല്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. ആ രാജ്യത്തെ പലസ്തീന്‍ എന്നാണ് വിളിക്കുക. ചൊവ്വാഴ്ച്ച രാവിലെയാണ് ഗൂഗിള്‍ പലസ്തീന്‍ പേജില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയത്. ഇതേതുടര്‍ന്ന് പലസ്തീന്‍ ഡൊമൈനിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ മെയില്‍ ഗൂഗിള്‍ പലസ്തീന് സ്വതന്ത്ര രാജ്യമെന്ന പദവി നല്‍കിയത്. ഇതിന് പിന്നാലെ ഗൂഗിള്‍ പലസ്തീന്‍ പേജിനെതിരെ ഇസ്രയേല്‍ രംഗത്തെത്തുകയും ചെയ്തു. ഗൂഗിളിന്റെ നടപടി ആശങ്കാജനകവും അത് സമാധാനം ഇല്ലാതാക്കുമെന്നുമായിരുന്നു ഇസ്രയേലിന്റെ പ്രതികരണം.