ഗര്‍ഭിണിയായ യുവതിയെ തേനീച്ചകള്‍ വളഞ്ഞു; പിന്നെ സംഭവിച്ചത് !

ശനി, 2 സെപ്‌റ്റംബര്‍ 2017 (10:27 IST)
അമേരിക്കയിലെ ഓഹിയോയില്‍ ഗര്‍ഭിണിയായ യുവതി ചെയ്ത സാഹസികം വൈറലാകുന്നു. എമിലി മുള്ളര്‍ എന്ന യുവതിയാണ് ഏകദേശം ഇരുപതിനായിരത്തോളം തേനിച്ചകളെ വയറിന് ചുറ്റുമായി ചേര്‍ത്ത് ഫോട്ടോഷൂട്ട് നടത്തിയത്. 
 
ഒരു തേനീച്ചവളര്‍ത്തു കേന്ദ്രത്തിലാണ് എമിലി മുള്ളര്‍ ജോലി ചെയ്യുന്നത്. രണ്ടാം തവണ ഗര്‍ഭം അലസിയപ്പോഴാണ് മുള്ളര്‍ തേനീച്ച കേന്ദ്രത്തില്‍ ജോലി ചെയ്യുന്നത്.  അമേരിക്കയില്‍ തേനീച്ചകള്‍ എന്നാല്‍ മരണത്തിന്റെയും അതിനുശേഷമുള്ള പുതുജീവന്റെ പ്രതീകമാണ്. രണ്ടു തവണ ഗര്‍ഭം അലസിപ്പോയ തനിക്ക് ഇത്തവണ തേനീച്ചകളുടെ രൂപത്തില്‍ ഭാഗ്യം കൈവരുന്ന പ്രതീക്ഷയിലാണ് എമിലി മുള്ളര്‍.

വെബ്ദുനിയ വായിക്കുക