ഗദ്ദാഫിയുടെ കന്യകകള്‍; സുരക്ഷാവലയം തീര്‍ത്ത് പെണ്‍പട, ലൈംഗിക സംതൃപ്തിക്ക് ആയിരക്കണക്കിന് പെണ്‍കുട്ടികള്‍!

Webdunia
ഞായര്‍, 26 ജനുവരി 2014 (16:47 IST)
PRO
PRO
സുരക്ഷാവലയം തീര്‍ത്ത് പെണ്‍പട, ലൈംഗിക സംതൃപ്തിക്ക് ആയിരക്കണക്കിന് പെണ്‍കുട്ടികള്‍. ലിബിയന്‍ ഏകാധിപതിയായിരുന്ന മുവമ്മര്‍ ഗദ്ദാഫിയുടെ ലൈംഗിക വൈകൃതങ്ങള്‍ ലോകത്തിന് മുന്നിലെത്തുന്നു‍. ബിബിസി 4 ചാനല്‍ തയാറാക്കിയ ഡോക്യുമെന്ററിയിലാണ് ഇതു സംബന്ധിച്ച് വിശദവിവരങ്ങള്‍ ഉള്ളത്. ഫെബ്രുവരി മൂന്നിന് രാത്രി പത്തുമണിക്ക് ഇത് സംപ്രേഷണം ചെയ്യും.

നാല്‍പത്തിരണ്ടു വര്‍ഷത്തെ ഭരണത്തിനിടയില്‍ ആയിരക്കണക്കിന് പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ലൈംഗിക അടിമകളാക്കി പാര്‍പ്പിച്ചിരുന്നുവെന്നാണ് ബിബിസി ഡോക്യുമെന്ററി പറയുന്നത്. ഇരകളെ മാനഭംഗം ചെയ്യുന്നതിനുമുമ്പുള്ള പരിശോധനകള്‍ നടത്തിയിരുന്ന മുറികളും ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വിശദമായി ഡോക്യുമെന്ററിയില്‍ കാണിക്കുന്നുണ്ട്.

അടുത്ത പേജില്‍: ലൈംഗിക അടിമകളായി വിദ്യാര്‍ഥിനികള്‍

PRO
PRO
ലൈംഗിക ഉപയോഗത്തിനുള്ള പെണ്‍കുട്ടികളെ തെരഞ്ഞുപിടിക്കാന്‍ ഗദ്ദാഫി സ്‌കൂളുകളിലേക്കും യൂണിവേഴ്‌സിറ്റികളിലേക്കും സന്ദര്‍ശനം നടത്തുമായിരുന്നു. അവിടെ കൂടുന്നവരില്‍ സുന്ദരികളായ പെണ്‍കുട്ടികളെ കണ്ടുവയ്ക്കും. മടങ്ങിപ്പോകുന്ന വേളയില്‍ അവരുടെ തലയില്‍ മെല്ലെ തട്ടും.

അതൊരു സൂചനയാണ്. അല്‍പനേരം കഴിയുമ്പോള്‍ ഗദ്ദാഫിയുടെ പ്രൈവറ്റ് ബോഡിഗാര്‍ഡുകള്‍ പെണ്‍കുട്ടിയെ വളഞ്ഞ് തട്ടിക്കൊണ്ടുപോകും. ഇത് തടയാന്‍ മാതാപിതാക്കള്‍ ശ്രമിച്ചാല്‍ അവരെ തോക്കിനിരയാക്കുകയാണ് പതിവ്.

അടുത്ത പേജില്‍: പെണ്‍കുട്ടികളെ മെരുക്കാന്‍ സെക്സ് താവളങ്ങള്‍

PRO
PRO
പെണ്‍കുട്ടികളെ മെരുക്കാന്‍ സെക്സ് താവളങ്ങള്‍ തന്നെ ഗദ്ദാഫിക്കുണ്ടായിരുന്നു. സ്‌കൂളുകളില്‍നിന്നും യൂണിവേഴ്‌സിറ്റികളില്‍നിന്നും തട്ടിയെടുക്കപ്പെട്ട കന്യകകളെ ട്രിപ്പോളി യൂണിവേഴ്‌സിറ്റിക്കുള്ളിലെ പ്രത്യേക മുറിയില്‍ വച്ചോ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണികഴിപ്പിച്ചിട്ടുള്ള കൊട്ടാരങ്ങളില്‍വച്ചോ ബലാല്‍സംഗം ചെയ്യുകയോ ആയിരുന്നു പതിവ്.

സ്ഥാനഭ്രഷ്‌നാക്കി 26 മാസങ്ങളോളം ഗദ്ദാഫിയുടെ ഈ സെക്‌സ് താവളങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ബി ബി സി ഡോക്യുമെന്ററിയില്‍ ഇവ തുറന്നുകാട്ടുന്നുണ്ട്.

അടുത്ത പേജില്‍: വനിതാ ഗാര്‍ഡുകളുടെ പരിശീലനം

PRO
PRO
ഇവിടെയുള്ള കൊച്ചുമുറിയില്‍ പെണ്‍കുട്ടികള്‍ക്ക് വനിതാ ഗാര്‍ഡുകള്‍ പരിശീലനം നല്‍കിയിരുന്നു. പെണ്‍കുട്ടികളെ ലൈംഗിക ചിത്രങ്ങള്‍ കാണിച്ചിരുന്നു. ഗദ്ദാഫിയുമായുള്ള ബന്ധപ്പെടലില്‍ ഏറ്റവും മികച്ച സംതൃപ്തി ലഭ്യമാക്കാനായിരുന്നുവത്രേ ഈ പരിശീലനം.

ഇവിടെനിന്ന് രക്ഷപ്പെടുക ബുദ്ധിമുട്ടാണ്. കാരണം ഇവര്‍ക്കായി പ്രത്യേകം നിയോഗിച്ചിട്ടുള്ള വനിതാഗാര്‍ഡുകള്‍ അതീവ ജാഗ്രത പുലര്‍ത്തുന്നവരായിരുന്നു. ഇനി ഏതെങ്കിലും വിധേന രക്ഷപ്പെട്ട് വീടുകളിലെത്തിയാല്‍ വീട്ടുകാര്‍ അവരെ നിരസിക്കും. തങ്ങളുടെ കുടുംബത്തിന് അത് അപമാനമാകുമെന്നായിരുന്നത്രെ യാഥാസ്ഥിതികരായ മുസ്ലീങ്ങള്‍ കരുതിയിരുന്നത്.

അടുത്ത പേജില്‍: ലൈംഗിക രോഗങ്ങള്‍ പരിശോധിക്കാന്‍ സര്‍ജിക്കല്‍ സ്യൂട്ട്

PRO
PRO
ലൈംഗിക രോഗങ്ങള്‍ പരിശോധിക്കാന്‍ സര്‍ജിക്കല്‍ സ്യൂട്ട് തന്നെ ഒരുക്കിയിരുന്നു. ഇരയെ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക രോഗങ്ങള്‍ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടിയാണിത്. പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകുകയാണെങ്കില്‍ അബോര്‍ഷന്‍ നടത്താനും ഇവിടെ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.

ഗദ്ദാഫിയുടെ ഇത്തരം രഹസ്യ അറകളില്‍ നിന്നും പുറത്താക്കപ്പെടുന്നവരുടെ ജീവിതമാകട്ടെ ഏറെ ദുരിതപൂര്‍ണമായിരുന്നു. പുറത്താക്കപ്പെടുന്നവരെ കാര്‍ പാര്‍ക്കുകളിലോ മാലിന്യകൂമ്പാരങ്ങളിലോ അര്‍ദ്ധനഗ്നരായും അര്‍ദ്ധബോധാവസ്ഥയിലും വലിച്ചെറിയുകയായിരുന്നു പതിവ്.





വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്