ഗദ്ദാഫിമന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിക്കു വധശിക്ഷ

വെള്ളി, 2 ഓഗസ്റ്റ് 2013 (11:10 IST)
PRO
ഗദ്ദാഫിമന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിക്കു വധശിക്ഷ വിധിച്ചു. 2011ലെ ആഭ്യന്തര യുദ്ധത്തിനിടെ ജനങ്ങള്‍ക്കെതിരെ അക്രമത്തിനും കൊലപാതകത്തിനും സൈന്യത്തെ പ്രേരിപ്പിച്ചുവെന്നതാണ് വിദ്യാഭ്യാസ മന്ത്രിയായ അഹമ്മദ്‌ ഇബ്രാഹിം ചെയ്തത്.

ലിബിയയിലെ ഏകാധിപതിയായിരുന്ന ഗദ്ദാഫിക്കുവേണ്ടി ജനങ്ങളെ വധിക്കാനും പ്രക്ഷോഭകര്‍ക്കെതിരെ സൈന്യത്തെ ഇറക്കുന്നതിലും മന്ത്രിക്ക് പങ്കുള്ളതായി കോടതിയില്‍ തെളിയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി അഹമ്മദ്‌ ഇബ്രാഹിമിനു കോടതി വധശിക്ഷ വിധിച്ചത്‌. ഇതേ കോടതി തന്നെ ഗദ്ദാഫി കുടുംബത്തിലെ അംഗമായ മുന്‍ സുരക്ഷാമേധാവി മസ്നൗര്‍ അല്‍-ദവ്‌ ഗദ്ദാഫിക്കും സമാനമായ കുറ്റത്തിനു വധശിക്ഷ വിധിച്ചിരുന്നു.

ഇപ്പോള്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അഹമ്മദ്‌ ഇബ്രാഹിമിനെ ലിബിയന്‍ നിയമം അനുസരിച്ചു വെടിവച്ചു കൊല്ലുകയാണുണ്ടാവുക. എന്നാല്‍ ഇയാളുടെ ശിക്ഷ ഏത് ദിവസം നടപ്പാക്കുന്നതിനെക്കുറിച്ച് വ്യക്തമായ അറിവ് ലഭിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക