കോപ്ടര്‍ അപകടം: 13 യെമന്‍ സൈനികര്‍ കൊല്ലപ്പെട്ടു

Webdunia
തിങ്കള്‍, 15 ഫെബ്രുവരി 2010 (09:50 IST)
വടക്കുപടിഞ്ഞാറന്‍ യെമനിലെ സാഡാ പ്രവിശ്യയില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണ് 13 യെമന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് ഗുരുതരമായി പരുക്കേറ്റു. കഹ്‌ലാന്‍ മേഖലയിലെ സൈനിക വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

വിമാനത്തിലുണ്ടായിരുന്ന 11 പേരും താഴെ നില്‍ക്കുകയായിരുന്ന രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. സാങ്കേതിക തകരാണ് അപകടകാരണം എന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിശദീകരണം ലഭ്യമായിട്ടില്ല. അപകടത്തെ കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.