കെയ്‌റോവില്‍ പൊലീസ് ബ്രിഗേഡിയര്‍ കൊല്ലപ്പെട്ടു

Webdunia
വ്യാഴം, 24 ഏപ്രില്‍ 2014 (11:11 IST)
PRO
ഈജിപ്തില്‍ ഉണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ പൊലീസ് ബ്രിഗേഡിയര്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ കെയ്‌റോവിലാണ് സ്ഫോടനം നടന്നത്.

കാറിനുള്ളില്‍ ബോംബ്‌പൊട്ടി ഈജിപ്തിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഒരു മാസത്തിനിടെ ഈജിപ്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരേ നടക്കുന്ന അഞ്ചാമത്തെ ആക്രമണമാണ് ബുധനാഴ്ചത്തേത്.

വീട്ടില്‍നിന്ന് ഓഫീസിലേക്കുള്ള യാത്രയ്ക്കിടെയാണ് കയ്‌റൊയില്‍ കാറില്‍ ബോംബ്‌പൊട്ടി പൊലീസ് ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് സാക്കി കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്ക് ഗുരുതരമായ പരുക്കേറ്റു. അലക്‌സാണ്ട്രിയ നഗരത്തില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ പൊലീസ് ലഫ്റ്റനന്റും മരിച്ചു.