കൂട്ടബലാത്സംഗത്തിനു ശേഷം നഗ്നയാക്കി നടത്തി

Webdunia
ചൊവ്വ, 18 ജനുവരി 2011 (15:22 IST)
WD
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ കൌമാരക്കാരിയായ ഒരു പെണ്‍കുട്ടിയെ വീട്ടുടമസ്ഥനും കൂട്ടുകാരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം നഗ്നയാക്കി തെരുവിലൂടെ നടത്തിച്ചു! വീട്ടുടമയുടെ ഇംഗിതത്തിനു വഴങ്ങാതിരുന്നത് കാരണമാണ് പെണ്‍കുട്ടിക്ക് ഈ ദുര്യോഗം നേരിടേണ്ടി വന്നത്.

വീട്ടുടമയായ ഇജാസ് അഹമ്മദും നാല് കൂട്ടുകാരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ മാനംഭംഗപ്പെടുത്തിയത്. ശനിയാഴ്ച വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്തായിരുന്നു വീ‍ട്ടുടമയുടെ ക്രൂര പ്രവര്‍ത്തിയെന്ന് ‘എക്സ്പ്രസ് ട്രിബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാതാപിതാക്കള്‍ മരിച്ചു പോയതിനാല്‍ പെണ്‍കുട്ടിയും സഹോദരനും വയസ്സായ അമ്മാവനൊപ്പമാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ കുറെമാസങ്ങളായി ഇയാള്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു എന്ന് സഹോദരന്‍ പൊലീസുകാരോട് പറഞ്ഞു.

ബലാത്സംഗത്തിനു ശേഷം ആയുധധാരികളായ വീട്ടുടമയും സംഘവും പെണ്‍കുട്ടിയെ നഗ്നയാക്കി തെരുവിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു.