നാല് വര്‍ഷം കൊണ്ട് കുറ്റകൃത്യം വര്‍ധിച്ചത് 780 ശതമാനം. ഇതില്‍ പ്രതികള്‍ ഫേസ്‌ബുക്കും ട്വിറ്ററുമാണെന്ന് യൂറോപ്യന്‍ മാധ്യമങ്ങള്‍. ലക്ഷകണക്കിന് കുറ്റവാളികളും പെണ്‍വാണിഭക്കാരും ഫേസ്ബുക്കും ട്വിറ്ററും വഴി തങ്ങളുടെ ബിസിനസ് നടത്തുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.
ഇതിനുപുറമേയാണ് വ്യാജപ്രൊഫൈലുകള്‍ വഴിയുള്ള ശല്യം. ഫേസ്ബുക്ക് വഴി പ്രണയത്തിലാകുന്നതും പീഡിപ്പിക്കപ്പെടുന്നതും കേരളത്തില്‍ പോലും വ്യാപകമാണ്. ഇത്തരത്തില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഫേസ്‌ബുക്ക് സൗഹൃദങ്ങള്‍ വഴി ‘കസ്റ്റമേഴ്സിനെ’ കണ്ടെത്തുകയാണ് ലൈംഗിക തൊഴിലാളികളുടെ പുതിയ ട്രെന്‍ഡ്. അശ്‌ളീല ചിത്രങ്ങളും ലൈംഗിക സേവനങ്ങളും വിവരിക്കുന്ന അനേകം പേജുകളാണ് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിലുള്ളത്.
ഇതിനൊപ്പമാണ് ഹാക്കര്‍മാരുടെ ശല്യം. അക്കൌണ്ടുകള്‍ ഹാക്ക് ചെയ്ത് വിവരം ചോര്‍ത്തുന്ന ചാരന്മാരെയും ഒരു പരിധിവരെ തടയാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ക്ക് കഴിഞ്ഞിട്ടില്ല. എന്തായാലും അറിയാത്ത തെറ്റിന് ശിക്ഷ വാങ്ങുന്ന അവസ്ഥയിലാണ് ഫേസ്ബുക്കും ട്വിറ്ററും.