കാപ്പി കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? ഉണ്ടെന്നാണ് അമേരിക്കയിലെ സൌത്ത്‌വെസ്റ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീന്‍ മസ്തിഷ്കത്തില്‍ ഉത്തേജനമുണ്ടാക്കുന്ന ഭാഗത്ത് പ്രവര്‍ത്തിച്ച് ലൈംഗികത വര്‍ദ്ധിച്ച തോതില്‍ ആസ്വദിക്കുന്നതിന് വഴിയൊരുക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.
സ്ത്രീകളിലെ ലൈംഗികാസ്വാദനവുമായി ബന്ധപ്പെട്ടാണ് പഠനം നടന്നത്.ദിനവും കാപ്പി കുടിച്ച് ശീലമില്ലാത്തവരില്‍ മാത്രമേ പെട്ടെന്നൊരു ദിവസം കാപ്പി കുടിക്കുന്നത് പ്രയോജനം ചെയ്യൂ എന്നും പഠനത്തിലുണ്ട്.
ജിംനേഷ്യത്തില്‍ ആഴ്ചയില്‍ മൂന്ന് മുതല്‍ അഞ്ച് പ്രാവശ്യം വരെ ചെലവിടുന്നതും സ്ത്രീകളില്‍ സംതൃപ്തമായ ലൈംഗിക ജീവിതം സാധ്യമാക്കുമെന്ന് പഠനം പറയുന്നു.വ്യായാമം ചെയ്യുന്നത് ശരീര ഭംഗി നിലനിര്‍ത്താനും സമ്മര്‍ദ്ദം കുറയ്ക്കാനും ലൈംഗികാവയങ്ങളിലേക്ക് രക്തചംക്രമണം വര്‍ദ്ധിപ്പിച്ച് ലൈംഗികത കുടുതല്‍ ആസ്വാദ്യകാക്കുകയും ചെയ്യും.
സമുഹത്തില്‍ നല്ല രീതിയില്‍ ബന്ധം പുലര്‍ത്തുന്നത് ഇണയില്‍ കൂടുതല്‍ താല്പര്യമുണര്‍ത്തുമെന്നും പഠനത്തില്‍ പറയുന്നു.മറ്റുള്ളവരുമായി സൌഹൃദത്തിലാകുന്നത് മൂലം ദമ്പതികള്‍ക്ക് തമ്മില്‍ സംസാരിക്കാന്‍ കൂടുതല്‍ വിഷയങ്ങള്‍ ലഭിക്കുന്നു.
കിടപ്പ് മുറിയില്‍ ടെലിവിഷന്‍ സ്ഥാപിക്കരുതെന്നും പഠനം പറയുന്നു.ലൈംഗിക വികാരം കെടുത്താനേ ഇതുപകരിക്കൂ.