‘ഞാന്‍ കാന്‍സര്‍ രോഗിയാണ്. ആറുമാസത്തില്‍ താഴെ മാത്രമാണ് ഇനി തന്റെ ആയുസ്. ഇനിയുള്ള ദിവസങ്ങള്‍ മികച്ചതാക്കുകയാണ് ലക്‍ഷ്യം’. ഒരു വാര്‍ത്താ അവതാരകന്റെ വെളിപ്പെടുത്തലായിരുന്നു ഇത്. തത്സമയം കണ്ട് നിന്നവര്‍ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി.
ഇംഗ്ലീഷ് ചാനലായ ഡബ്യുസിഐഎ ചാനല്‍ അവതാരകന്‍ ഡേവ് ബെന്റണ്‍ ആണ് ലൈവായി തന്റെ രോഗവിവരം ലോകത്തെ അറിയിച്ചത്. തന്റെ കാന്‍സര്‍ തിരിച്ചെത്തിയിരിക്കുന്നുവെന്നും അത് സര്‍ജറിക്കും റേഡിയേഷനും അതീതമായി വളര്‍ന്നു കഴിഞ്ഞുവെന്നുമാണ് ബെന്റണ്‍ന്റെ വെളിപ്പെടുത്തല്‍. ബാക്കിയെല്ലാം ദൈവത്തിന്റെ കരങ്ങളില്‍ സമര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബെന്റണ്‍ന്റെ വീഡിയോ ഇതുവരെ പത്ത് ലക്ഷത്തോളം പേരാണ് യൂട്യൂബിലൂടെ കണ്ടത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.