കവര്‍ച്ചക്കാരന്‍ നക്‍ലേസുകള്‍ വിഴുങ്ങി!

Webdunia
ചൊവ്വ, 17 ഡിസം‌ബര്‍ 2013 (12:22 IST)
PRO
PRO
കവര്‍ച്ചയ്ക്കും ഭവനഭേദനത്തിന് അറസ്റ്റിയായ യു എസ് യുവാവിന്റെ വയറ്റില്‍ നിന്ന് നെക്‍സേലുകള്‍ കണ്ടെത്തി. 21കാരനായ ജോസഫ് രാമോസിനെ ജയിലിലേക്ക് കൊണ്ടുപോകും വഴി എക്സ്‌റേ മെഷീനില്‍ പരിശോധിച്ചു. അപ്പോഴാണ് വയറ്റില്‍ ഇരുണ്ട എന്തോ ചില വസ്തുക്കള്‍ കാണപ്പെട്ടത്. വിശദമായ പരിശോധനയില്‍ ഇവ രണ്ട് നക്‍ലേസുകള്‍ ആണെന്ന് തെളിഞ്ഞു.

ഡിസംബര്‍ 10ന് ഫ്ലോറിഡയില്‍ നടത്തിയ കവര്‍ച്ചയില്‍ ഇയാള്‍ മോഷ്ടിച്ചതാണ് ഈ നെക്‍ലേസുകള്‍ എന്ന് പൊലീസ് പറഞ്ഞു.

മോഷ്ടിച്ച വാഹനം ഓടിക്കുന്നതിനിടെ ഡിസംബര്‍ 11നാണ് ഇയാള്‍ അറസ്റ്റിലായത്. വാഹനം നിറയെ മോഷണവസ്തുക്കള്‍ ആണെന്ന് പരിശോധനയില്‍ കണ്ടെത്തി.

തുടര്‍ന്ന് ജയിലിലേക്ക് കൊണ്ടുപോയപ്പോഴാണ് നെക്സേലുകള്‍ കണ്ടെത്തിയത്. ഇവശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. നെക്‍ലേസുകള്‍ ഉടമ തിരിച്ചറിഞ്ഞിട്ടുണ്ട്.