കമ്യൂണിസ്റ്റ് നേതാവിന്റെ കാറില്‍ വെള്ളം തെറിപ്പിച്ച പതിമൂന്നുകാരിക്ക് ക്രൂരമര്‍ദ്ദനം. ഗിസോവു പ്രദേശത്തെ കീലെ ഗ്രാമത്തിന്റെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് യുവാങ് സെഹോങിനെയും പൊലീസുദ്യോഗസ്ഥന്‍ ചെന്‍ സോങ് എന്നിവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
വെള്ളം തെറിപ്പിച്ച പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്ത് കയ്യില്‍ വിലങ്ങുവെച്ച് നഗരത്തിലൂടെ നടത്തി. പെണ്‍കുട്ടിയെ പീഡിപ്പിച്ച ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവിനെയും കൂടെയുണ്ടായിരുന്ന പോലീസുകാരനെയു സസ്‌പെന്‍ഡ് ചെയ്തതായി ചൈനീസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.